‘അന്ന് സൂര്യയുടെ മൂന്നിരട്ടിയാണ് എന്റെ പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും’; തുറന്ന് പറഞ്ഞ് ജ്യോതിക

Spread the love

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍ സ്‌ക്രീനിലെ പ്രിയ ജോഡി ജീവിതത്തില്‍ ഒന്നായിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ദമ്പതിമാര്‍ എന്ന നിലയില്‍ പലര്‍ക്കും മാതൃകയാണ് സൂര്യയും ജ്യോതികയും. ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

 

തങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് ജ്യോതികയും സൂര്യയും പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഒരുകാലത്ത് താന്‍ സൂര്യയേക്കാള്‍ പ്രതിഫലം വാങ്ങിയിരുന്നുവെന്നാണ് ജ്യോതിക പറയുന്നത്.

 

‘ആ സമയത്ത് എനിക്ക് സൂര്യയുടേതിനേക്കാള്‍ മൂന്ന് മടങ്ങ് പ്രതിഫലം ലഭിച്ചിരുന്നു’ എന്നാണ് ജ്യോതിക പറയുന്നത്. പിന്നാലെ ഇപ്പോള്‍ 30 മടങ്ങ് കുറവും എന്ന് തമാശയായി പറയുന്നുമുണ്ട് ജ്യോതിക. സൂര്യയും നേരത്തെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയിലും ജ്യോതികയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് സൂര്യ പറഞ്ഞിരുന്നു.

 

സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു കാക്ക കാക്ക. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സൂര്യയേക്കാള്‍ വലിയ താരമായിരുന്നു ജ്യോതിക. സൂര്യയുടെ പേര് ചിത്രത്തിലേക്ക് നിര്‍ദ്ദേശിക്കുന്നത് പോലും ജ്യോതികയായിരുന്നു. ചിത്രം വലിയ വിജയമായതോടെ സൂര്യയുടെ കരിയറിലും അതൊരു വഴിത്തിരിവായി. സൂര്യയുടെ ആദ്യത്തെ സോളോ ലീഡ് ഹിറ്റായിരുന്നു കാക്ക കാക്ക. പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴകന്‍, മായാവി, സില്ല്‌നു ഒരു കാതല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  • Related Posts

    7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

    Spread the love

    Spread the loveപ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.   അഞ്ചുവര്‍ഷമാണ് കാലാവധി.…

    ‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

    Spread the love

    Spread the loveറാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി…

    Leave a Reply

    Your email address will not be published. Required fields are marked *