ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് ഒരാൾ മരിച്ചു;ഒരാൾക്ക് പരിക്ക്:സംഭവം വയനാട്ടിൽ

Spread the love

വയനാട്: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36)  ഗുരുതരമായി പരിക്കേറ്റു.

ഇന്ന്  രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദിനേഷിനെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *