അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

Spread the love

മാനന്തവാടി: മദ്യലഹരിയിൽ വയോധികയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ദിനേശൻ വീട്ടിൽ വെച്ച് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 1-ന് വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന അമ്മയെ തടഞ്ഞുനിർത്തിയ പ്രതി, ക്രൂരമായി മർദ്ദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തിൽ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെന്നും, വിഷം തന്നാൽ കുടിക്കുമോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. മർദ്ദനമേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ വയോധിക നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച് ക്രമസമാധാന ലംഘനം, ക്രൂരമായ മർദ്ദനം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *