അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Spread the love

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പെരുനാട് സ്വദേശി അജികുമാര്‍ (52) ആണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍ മൂന്നു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കുട്ടിയുടെ അച്ഛനും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കേസില്‍ ആകെ ഏഴുപേരാണ് പ്രതികളായിട്ടുള്ളത്. പീഡനക്കേസിലെ പ്രതികളായ അച്ഛനും മറ്റൊരാളും വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.

 

ഏഴാം ക്ലാസിലെ അവധിക്കാലത്താണ് പിതാവ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് പലവട്ടം പീഡനം തുടര്‍ന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. സഹപാഠികളോടാണ് പെണ്‍കുട്ടി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ വിവരം ലഭിക്കുകയായിരുന്നു. വ്യത്യസ്ത കാലയളവില്‍ നടന്ന കേസുകളായതുകൊണ്ട് പ്രത്യേകം എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  • Related Posts

    ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു

    Spread the love

    Spread the loveകോട്ടയം ∙ ബ്രെത്തലൈസർ ഉപയോഗിച്ചുള്ള വാഹന പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു. പരുക്കേറ്റ എസ്ഐയും സിവിൽ പൊലീസ് ഓഫിസറും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൺട്രോൾ റൂം എസ്ഐ സലിംകുമാർ, വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ജിജോ…

    SBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾ

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് മൂങ്ങനാനിയിൽ മാളികയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയെ പൂർണമായി പ്രതിരോധിക്കാൻ നിർണായക തെളിവുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ…

    Leave a Reply

    Your email address will not be published. Required fields are marked *