ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി,സംഭവം വയനാട്ടിൽ

Spread the love

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിലെ ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി. തിരുനെല്ലി പഞ്ചായത്ത് സ്വദേശിയായ 19-കാരിയാണ് ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രസവ വേദനയെ തുടർന്ന് ഇന്ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെവച്ച് പൊടുന്നനെ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻതന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രി ജീവനക്കാർ ലേബർ റൂമിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകി. കുഞ്ഞ് നിലവിൽ നിയോനാറ്റൽ ഐസിയുവിൽ ചികിത്സയിലാണ്.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *