അർജുനെ സഹായിക്കാൻ ക്യുആർ കോഡ് തയാറാക്കി ക്രൗഡ് ഫണ്ടിങ്; സഹോദരൻ അജയ് ആയങ്കിയും അറസ്റ്റിൽ

Spread the love

കോഴിക്കോട് ∙ അർജുൻ ആയങ്കി ഒളിവിലായിരിക്കെ സഹായം നൽകിയതിനു സഹോദരൻ കണ്ണൂർ അഴീക്കൽ കൊവ്വലടി ആയങ്കി ഹൗസിൽ അജയ് ആയങ്കി (24) കോഴിക്കോട്ട് അറസ്റ്റിൽ. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് സഹോദരൻ അജയിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അർജുനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിനായി സമൂഹമാധ്യമത്തിൽ നൽകിയ ക്യുആർ കോഡ് തയാറാക്കി നൽകിയത് സഹോദരൻ അജയ് ആയങ്കി ആണെന്നാണ് വിവരം.

 

ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിനു മുന്നിൽ നിന്നാണ് അജയ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് സംവിധാനത്തെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിന് സഹായിച്ചതിനാണ് മുൻകരുതലായി അജയിന്റെ അറസ്റ്റ് നടക്കാവ് എസ്ഐ എം.പി. വിഷ്ണുരാജും സംഘവും രേഖപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.

  • Related Posts

    ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു

    Spread the love

    Spread the loveകോട്ടയം ∙ ബ്രെത്തലൈസർ ഉപയോഗിച്ചുള്ള വാഹന പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു. പരുക്കേറ്റ എസ്ഐയും സിവിൽ പൊലീസ് ഓഫിസറും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൺട്രോൾ റൂം എസ്ഐ സലിംകുമാർ, വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ജിജോ…

    SBI ജപ്തി ചെയ്ത വീട് ലേലത്തിൽ വിളിച്ചെടുത്തത് ആന്‍റോയുടെ ഭാര്യാമാതാവ്, ഉടമസ്ഥാവകാശ രേഖകളിലും അടിമുടി പൊരുത്തക്കേടുകൾ

    Spread the love

    Spread the loveകൽപ്പറ്റ: വയനാട് മൂങ്ങനാനിയിൽ മാളികയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയെ പൂർണമായി പ്രതിരോധിക്കാൻ നിർണായക തെളിവുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ…

    Leave a Reply

    Your email address will not be published. Required fields are marked *