പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ

Spread the love

പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിൽ. വടക്കഞ്ചേരിയിൽ വച്ചാണ് സംഘത്തെ പൊലീസ് പൊക്കിയത്. കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പിടിയിലായത്.

 

ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങിനിടെ സംഘത്തെ സംശയാസ്പദമായി കണ്ടതാണ് വഴിത്തിരിവ്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കവർച്ച നടത്താനുള്ള പദ്ധതിയാണെന്നു ഇവർ പൊലീസിനോടു സമ്മതിച്ചത്. പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് മോഷണം നടത്താനായിരുന്നു പദ്ധതിയെന്നു ഇവർ പൊലീസിനോട് പറഞ്ഞു.

 

സംഘത്തിന്റെ പക്കൽ നിന്നു മോഷണം നടത്താനുള്ള ഉപകരണങ്ങളും ഗ്ലൗസ്, തൊപ്പി എന്നിവയും കണ്ടെത്തി. നിരവധി കേസുകളിൽ പ്രതികളായ മൂവരും തമ്മിൽ ജയിലിൽ വെച്ചുള്ള പരിചയമാണ്. രണ്ടാഴ്ച മുമ്പ് ഇവർ പൊള്ളാച്ചിയിൽ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളിൽ മോഷണം നടത്തിയിരുന്നു.

 

തങ്കച്ചന് കേരളത്തിലും തമിഴ്നാട്ടിലുമായി 20ഓളം മോഷണക്കേസുകൾ ഉണ്ട്. വിഷ്ണു രാജിന് വഞ്ചനാകേസുകളും സഫറിൻ്റെ പേരിൽ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ് കവർച്ച, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കേസുകളും ഉണ്ട്. പൊള്ളാച്ചിയിൽ കവർച്ച നടത്തിയ കേസിൻ്റെ ഭാഗമായി വടക്കഞ്ചേരി പൊലീസ് പ്രതികളെ പൊള്ളാച്ചി പൊലീസിന് കൈമാറി.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *