സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍

Spread the love

മാനന്തവാടി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍. പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജി(45)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയില്‍ വനിതാ ജങ്ഷനില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ വലയിലാവുന്നത്. സ്‌കൂട്ടറിന്റെ ഫൂട്ട്‌റെസ്റ്റില്‍ ചാക്കില്‍ നിറച്ച നിലയില്‍ 450 പാക്കറ്റ് ഹാന്‍സ് ആണ് പിടിച്ചെടുത്തത്.

 

ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 72 5285 നമ്പര്‍ സകൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ സ്ഥിരം വില്‍പ്പനക്കാരനാണ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ പി.റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മുര്‍ഷിദ്, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *