ഗുണനിലവാരമില്ല; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു

Spread the love

കൊല്ലം: വ്യാജ അഡ്രസ്സില്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്ന ‘കേര ഡയമണ്ട്’ ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ശേഖരണവും വില്‍പ്പനയും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കുന്നത്തൂര്‍, ചടയമംഗലം ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്ന് ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കല്‍ ലാബില്‍ അയച്ചു പരിശോധിച്ച സാമ്പിളുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

 

ദാസ് ഓയില്‍ ഇന്‍ഡസ്ട്രീസ്, തയ്യില്‍ ബില്‍ഡിംഗ്, യൂണിറ്റ് നമ്പര്‍ 1/77, പാലക്കാട്’ എന്ന വിലാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍മ്മാണ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഈ ബ്രാന്‍ഡിലോ അഡ്രസ്സിലോ ഉള്ള വെളിച്ചെണ്ണ വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിചയമില്ലാത്ത ബ്രാന്‍ഡുകളും ബില്ലില്ലാത്തതുമായ വെളിച്ചെണ്ണ വാങ്ങരുതെന്നും അറിയിപ്പുണ്ട്. പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം.

 

 

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *