അമാനുഷിക ശക്തി പിടികൂടിയെന്ന്! ഒരു മാസമായി 16 കാരൻ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

Spread the love

കൊൽക്കത്ത∙ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയില്‍ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. കഴിഞ്ഞ ഒരു മാസമായി ഇഖ്‌ബാൽ എന്ന് പേരുള്ള കുട്ടി രാപകൽ കുളത്തിലാണു ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇതേതുടർന്നാണ് കുളത്തിൽ തുടരുന്നതെന്നും കൗമാരക്കാരൻ പറഞ്ഞു. അതേസമയം, കുട്ടി അഞ്ച് വർഷമായി വെള്ളത്തിലാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

 

മുഴുവൻ സമയവും വെള്ളത്തിലാണെങ്കിലും വിവിധ കുളങ്ങളിലാണ് ഇയാൾ സമയം ചെലവിടുന്നത്. കുട്ടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബം ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പരിശോധനയിൽ ഇക്ബാലിനു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഡോക്ടർമാർക്ക് കണ്ടെത്താനായില്ല. അതേസമയം, വെള്ളത്തിൽ ദീർഘനേരം കഴിയുന്നത് അണുബാധ അടക്കമുള്ള അസുഖങ്ങൾക്കു കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

 

വെള്ളത്തിൽ ദീർഘനേരം കഴിയുന്ന ഇക്ബാൽ ഭക്ഷണം കഴിക്കുന്നതും വെള്ളത്തിൽ കിടന്നുകൊണ്ടാണ്. കാഴ്ചക്കാരായി എത്തുന്ന നാട്ടുകാർ ധാരാളം ഭക്ഷണം വെള്ളത്തിലേക്ക് ഇടുന്നുണ്ട്. കൂടുതൽനേരം വെള്ളത്തിൽ കഴിയുന്നത് കൗമാരക്കാരന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്ക നാട്ടുകാരും പങ്കുവയ്ക്കുന്നു.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *