പണം ചോദിച്ചിട്ട് കൊടുത്തില്ല; യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

Spread the love

 

 

കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് യുവതിയെ കത്തി കാണിച്ച് ആക്രമിച്ചയാൾ അറസ്റ്റിൽ. പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.

 

വെള്ളിയാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് രാവിലെ മേരിക്കുന്ന് സ്വദേശിനിയായ അസ്മ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പണം ചോദിച്ചത് നൽകാത്തതിലുള്ള വിരോധംവെച്ച് യുവതിയെ ആക്രമിക്കുകയും, കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

 

വീടിന്റെ ജനവാതിലും വീട്ടിലുള്ള സാധനങ്ങളും പ്രതി അടിച്ച് നശിപ്പിച്ചിട്ടുമുണ്ട്. തുടർന്ന് യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്‌ഐ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

 

പ്രതിക്ക് ചങ്ങനാശ്ശേരി, കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

  • Related Posts

    മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

    Spread the love

    Spread the loveചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. ബസുകളുടെ മൈലേജ് തുടർച്ചയായി കുറയുന്നത്…

    ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി

    Spread the love

    Spread the loveമലപ്പുറം: ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കി. മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.   ഹെവി വാഹനങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *