പാട്ട് വയ്ക്കണമെങ്കില്‍ ഇനി ലൈസന്‍സ് വേണം; യുഎഇയില്‍ നിര്‍ണായക ഉത്തരവ്

Spread the love

ദുബൈ: യുഎഇയില്‍ ഇനി പൊതുഇടങ്ങളില്‍ പാട്ട് വയ്ക്കാന്‍ ഇനി മുതല്‍ ലൈസന്‍സ് ഫീസ് നല്‍കണം. വാണിജ്യ ആവശ്യങ്ങള്‍ക്ക് സംഗീതം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.

 

സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍, വിമാനം, ജിം എന്നിവടങ്ങള്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. കൂടാതെ സംഗീത പരിപാടികളിലും പൊതുപരിപാടികളിലും പാട്ട് വെക്കാനും പണം ഈടാക്കും.

 

അടുത്ത ഡിസംബര്‍ മുതല്‍ രാജ്യത്ത് തീരുമാനം നടപ്പാവുമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. പാട്ടിന്റെ ഉപയോഗത്തിന് അനുസരിച്ചാണ് ഫീസ് ഇടാക്കുക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷന്‍, മ്യൂസിക് നേഷന്‍ എന്നീ രണ്ട് ഏജന്‍സികളാണ് ലൈസന്‍സ് ഫീസ് ശേഖരിക്കുക. വാര്‍ഷിക ലൈസന്‍സാണ് നല്‍കുക. ഓരോ മേഖലകള്‍ക്കുമുള്ള ഫീസ് നിരക്കുകള്‍ പിന്നീട് പ്രഖ്യാപിക്കും.

 

ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്കാണ് നല്‍കുക, ബാധകമായ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പുതുക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും പരിപാടികള്‍, വ്യക്തിപരമായ പരിപാടികള്‍, വാണിജ്യാവശ്യത്തിന് അല്ലാത്ത പരിപാടികള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *