പോക്സോ കേസിൽ 83 ദിവസം ജയിലിൽ; ഫൊറൻസിക് റിപ്പോർട്ട് നിർണായകമായി, ഒടുവിൽ മമ്മദിന് നീതി

Spread the love

കോഴിക്കോട്∙ പോക്സോ കേസിൽ പ്രതിയായി നാലര വർഷം സമൂഹത്തിനു മുൻപിൽ കുറ്റവാളിയായി ജീവിക്കേണ്ടി വന്ന ഗൃഹനാഥനെ കൊയിലാണ്ടി പോക്സോ കോടതി കുറ്റ വിമുക്തനാക്കി. പത്തു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മൽ മമ്മദിനാണ് ഒടുവിൽ നീതി ലഭിച്ചത്. 2022 മാർച്ചിലാണ് മമ്മദിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് 83 ദിവസം റിമാൻഡിൽ കഴിയേണ്ടി വന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും സ്വന്തം വീട്ടിൽ പോകാനായില്ല.

 

 

 

വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നുവെന്നു കണ്ടെത്താനാവാത്തതിനെ തുടർന്നാണ് കോടതി മമ്മദിനെ വെറുതെ വിട്ടത്. മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും നിർണായകമായി. ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകനായ കെ.പി.പ്രബീഷ് കുമാറാണ് ഇ.കെ.മമ്മദിനു വേണ്ടി കോടതിയിൽ ഹാജരായത്.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *