നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം∙ എഡിഎമ്മായിരുന്ന അന്തരിച്ച നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീന്‍ ബാബുവിന്റെ ഭാര്യ ഡി.മഞ്ജുഷ, ആരോഗ്യമന്ത്രി കെ.മുരളീധരന്‍, പഴകുളം മധു എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ആയാണ് നിരഞ്ജനയ്ക്കു സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം നല്‍കിയിരിക്കുന്നത്.

 

2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി.ദിവ്യയാണ് പ്രതി.

  • Related Posts

    മലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്‍ഷകന് ദാരുണാന്ത്യം

    Spread the love

    Spread the loveകട്ടപ്പന: കട്ടപ്പന കടമാക്കുഴിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന്‍ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തില്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു.   രാവിലെ ജോലിയ്ക്കായി ഭാര്യയ്ക്കൊപ്പം എത്തിയതായിരുന്നു ബെന്നി. ഇതിനിടെയാണ് വലിയ പാറക്കൂട്ടം മലമുകളില്‍…

    താരങ്ങളുടെ ഫോട്ടോയെടുക്കും, ബിഷ്ണോയ് സംഘത്തിന് കൈമാറും; പ്രതിഫലമായി ഡോളർ, ഗുരുമൂർത്തിയുടെ ‘ക്ലിക്കിൽ’ ആരൊക്കെ?

    Spread the love

    Spread the loveതൃശൂർ∙ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തി (27) ഫൊട്ടോഗ്രാഫറാണെന്ന് പൊലീസ്. പാലക്കാട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാൾ ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾക്കായി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ.…

    Leave a Reply

    Your email address will not be published. Required fields are marked *