ആശുപത്രിയിലെ ശുചിമുറിയിൽ നഴ്സിന്റെ മൃതദേഹം; വാതിൽ പൂട്ടിയ നിലയിൽ

Spread the love

കൊൽക്കത്ത∙ നീൽരതൻ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. രൂപാലി ബർമൻ (30) ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന വാതിൽ തകർത്താണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്.

 

ശുചിമുറിയുടെ വാതിൽ ഏറെ നേരം അടഞ്ഞു കിടന്നതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന്, ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയ ശേഷം വാതിൽ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ നഴ്‌സായിരുന്നു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിയോട് നിർദേശിച്ചിട്ടുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *