രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Spread the love

ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. കനതത്ത സുരക്ഷായാണ് ഇത്തവണയും രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിക്കും. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകുന്ന യുവശക്തിയുടെ ഊര്‍ജ്ജവും സംഭാവനകളും ആഘോഷിക്കുന്നതിനുമാണ് ഇത്തവണത്തെ പ്രധാന ചടങ്ങ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

വാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാര്‍ഥികള്‍ക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും ദ്രൗപതി മുര്‍മു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂര്‍ണമായ ആലാപനത്തിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന.

 

ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തില്‍ എല്ലാവരും പങ്കാളികളാകണം. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്നതാണ് ലക്ഷ്യം. പൊതു പരീക്ഷകള്‍ പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. പൊതു പരീക്ഷകളില്‍ തെറ്റായ പ്രവണതകള്‍ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

 

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും രാത്രികാല പട്രോളിങ്, തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ ആയാനഗറില്‍ പൊലീസിനു പുറമേ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *