മൊബൈല്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

Spread the love

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പൊരുന്തമണ്‍ സ്വദേശി അബിന്‍ പി. ആര്‍ (21) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

 

ഓപ്പറേഷന്‍ തുഫാന്റെ ഭാഗമായി ഡാന്‍സാഫ് സംഘവും കിളിമാനൂര്‍ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പൊരുന്തമണ്‍ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട ബൈക്ക് പൊലീസ് തടഞ്ഞു.

 

തുടർന്ന് പരിശോധിച്ചപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍നിന്ന് വില്‍പ്പനയ്ക്കായി എംഡിഎംഎ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *