തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു, ഉണർത്താൻ ശ്രമിച്ചപ്പോൾ ഭാര്യയ്ക്ക് ജീവനില്ല; ആത്മഹത്യ ചെയ്ത് യുവാവ്

Spread the love

ബെംഗളൂരു: ബെംഗളൂരുവിൽ യുവാക്കളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവിൽ എൻജിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.

 

തർക്കത്തിനിടയിൽ സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടർന്ന് തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കുകയുമാണുണ്ടായത്. പിന്നീട് ഭാര്യയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അവർ ശ്വാസമെടുക്കുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഭാര്യ മരണപ്പെട്ടതോടെ പരിഭ്രാന്തനായ സുമന്ത് ഉടൻ തന്റെ അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും പിന്നാലെ മൊബൈലിൽ സന്ദേശം ആത്മഹത്യ സന്ദേശം അയക്കുകയും ചെയ്തു.

 

സന്ദേശം കണ്ട് പരിഭ്രാന്തയായ അമ്മ ഉടൻ ഇവരുടെ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിങ് ഫാനിൽ സുമന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പദ്മാവതിയും മുറിക്കുള്ളിൽ മരിച്ചുകിടപ്പുണ്ടായിരുന്നു. വിവരമറിഞ്ഞ് രാജഗോപാൽ നഗർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

 

സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പദ്മാവതിയുടെ മരണത്തിന്റെ കൃത്യമായ കാരണവും രാത്രിയിൽ നടന്ന സംഭവങ്ങളുടെ യാഥ്യാർഥ്യവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *