മദ്യവിതരണത്തെ ചൊല്ലി തർക്കം; തോൽപ്പെട്ടിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം

Spread the love

 

 

തോൽപ്പെട്ടി: നെടുന്തന ഉന്നതിയിൽ അർധരാത്രി മദ്യവിതരണത്തെ ചൊല്ലി എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. മാനന്തവാടി ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

 

എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മദ്യം വിതരണം ചെയ്തുവെന്നും, പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സി.പി.എം സംഘം ബലമായി മോചിപ്പിച്ചെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം. സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ പോലീസിനെ തടഞ്ഞുവെച്ചു.

 

എന്നാൽ, യു.ഡി.എഫ് മദ്യവിതരണം നടത്തുന്നത് തടയാനാണ് തങ്ങൾ എത്തിയതെന്നും, ഇതിൽ വിറളിപൂണ്ടാണ് യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും എൽ.ഡി.എഫ് പ്രതികരിച്ചു. അതേസമയം, സംഭവസ്ഥലത്ത് നിന്ന് മദ്യമോ, വിതരണം ചെയ്തതായുള്ള തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *