തൂഫാനിൽ കുടുങ്ങി ദമ്പതികൾ അടക്കം 3 പേർ; ഓണക്കച്ചവടം ലക്ഷ്യമിട്ട് എത്തിച്ചത് ഒരു കോടിയുടെ എംഡിഎംഎq

Spread the love

പാലക്കാട് ∙ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട് ബസ്റ്റാൻഡിനു സമീപത്തുനിന്നാണ് ഡാൻസാഫും പൊലീസും അടങ്ങിയ സംഘം ലഹരിക്കടത്തുകാരെ പിടിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. രാവിലെ ആറ് മണിയോടെയാണ് സംഘം പിടിയിലായത്.

 

എംഡിഎംഎയ്ക്ക് ഒപ്പം ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ ലഹരി വസ്തുക്കളും കണ്ടെടുത്തു. ഓണക്കച്ചവടം ലക്ഷ്യമിട്ടാണ് വലിയ അളവിൽ സംഘം ലഹരി എത്തിച്ചത്. ബെംഗളൂരുവിൽനിന്നുമാണ് സംഘം കേരളത്തിലേക്ക് ലഹരി എത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിലായിരുന്നു കടത്ത്. ബെംഗളൂരുവിൽനിന്നും കോയമ്പത്തൂരിൽ എത്തി ടാക്സി മാർഗം പാലക്കാട്ടേക്ക് വരുകയായിരുന്നു. ടാക്‌സി ഡ്രൈവറെ കബളിപ്പിച്ചാണ് സംഘം ലഹരി കടത്തിയത്. പിന്നിൽ സംസ്ഥാനാന്തര ലഹരി മാഫിയയെന്ന് പൊലീസ് പറഞ്ഞു. പിന്നിൽ സംസ്ഥാനാന്തര ലഹരി മാഫിയയെന്ന് പൊലീസ് പറഞ്ഞു.

 

 

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *