നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ

Spread the love

ടെലിവിഷൻ സീരിയൽ താരം അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഗുരുവായൂർ വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുത്തത് സുരേഷ് ഗോപിയായിരുന്നു. ഒരു സഹോദരനപ്പോലെ കൂടെ നിന്ന താരം ഇരുവരെയും അനുഗ്രഹിച്ച ശേഷം കൈപിടിച്ച് ചേർത്തുനിർത്തുകയും ചെയ്തു.

 

ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയണിഞ്ഞാണ് വിവാഹമണ്ഡപത്തിൽ എത്തിയത്.

 

അടുത്തിടെ വിവാഹത്തെക്കുറിച്ച് അനുമോളോട് ചോദിച്ചപ്പോൾ, ‘നാളെയാണ് കല്യാണം’ എന്നായിരുന്നു അനുമോളുടെ രസകരമായ മറുപടി. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുമോളോട് നേരത്തെയും ഉയർന്നിരുന്നു. വിവാഹത്തിന് ആരെയൊക്കെ ക്ഷണിച്ചുവെന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തോടും അനുമോൾ രസകരമായ രീതിയിലാണ് പ്രതികരിച്ചത്.

 

ഭുവനേഷ് രാജേന്ദിര്‍ എന്നാണ് വരന്റെ മുഴുവന്‍ പേര്. നടനും മോഡലുമാണ് എന്ന് ഇന്‍സ്റ്റഗ്രാം ബയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചെന്നൈയിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് ഭുവനേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലേക്ക് നോക്കിയാല്‍, 2019 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഭുവന് 1.39 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്, അതേ സമയം ഭുവന്‍ ആരെയും തന്നെ ഫോളോ ചെയ്യുന്നുമില്ല.

 

മോഡലിങ്, ആക്ടിങ്, ഫാഷന്‍, ട്രാവല്‍, ലൈഫ്‌സ്‌റ്റൈല്‍, ഫിറ്റ്‌നസ് കണ്ടന്റ് ക്രിയേഷന്‍ എന്നീ മേഖലകളിലാണ് ഭുവന് താത്പര്യം. റീല്‍ വിഡിയോകളിലൂടെയാണ് ഭുവന്‍ കൂടുതല്‍ പരിചിതനാവുന്നത്. അനുവിന്റെയും ഭുവന്റെയും പ്രണയ വിവാഹമാണോ എന്നത് വ്യക്തമല്ല.

 

തന്നെ സ്‌നേഹിക്കുന്നവര്‍ക്കും, തന്റെ നല്ലത് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി എല്ലാ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കും എന്നാണ് അനുമോള്‍ പറഞ്ഞിട്ടുള്ളത്. വെറുക്കുന്നവര്‍ക്ക് എല്ലാ വിവരങ്ങളും നേരത്തെ കിട്ടേണ്ട എന്ന് കരുതിയാണ് കല്യാണത്തെ കുറിച്ചോ വരനെ കുറിച്ചോ ഒന്നും വെളിപ്പെടുത്താത്ത് എന്നും അനുമോള്‍ പറഞ്ഞിരുന്നു.

 

സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേയയായത്. സത്യ എന്ന പെൺകുട്ടി, അമ്മയറിയാതെ, വാനമ്പാടി തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടിട്ടുണ്ട്. മലയാള ബിഗ് ബോസ് സീസൺ ഏഴിലെ വിജയി കൂടിയായിരുന്നു.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *