യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ റിലീസിന് മുന്നോടിയായി വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലുമുള്ള സ്ത്രീകളുടെ അവതരണവും ലൈംഗികത സൂചിപ്പിക്കുന്ന രംഗങ്ങളും ‘ടോക്സിക് മസ്കുലിനിറ്റി’, സ്ത്രീവിരുദ്ധത തുടങ്ങിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഇതിനിടെയാണ് ചിത്രത്തിലെ ‘വൾഗാരിറ്റി’ സംബന്ധിച്ച വിമർശനങ്ങളോട് പ്രതികരിച്ച് യാഷ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ താൻ ഒരു ചുംബന രംഗത്തിൽ പോലും അഭിനയിച്ചിട്ടില്ലെന്നാണ് താരത്തിന്റെ അവകാശവാദം.
ഇന്ത്യ ടിവിയുടെ ‘ആപ് കി അദാലത്ത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യാഷ്. ജെൻ സി തലമുറ, അഭിപ്രായ സ്വാതന്ത്ര്യം, സിനിമയിലെ അതിരുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും താരം സംസാരിച്ചു.








