പിഎസ്‌സി ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി; 2 ഉദ്യോഗസ്ഥർ പ്രതികളാകും

Spread the love

തിരുവനന്തപുരം ∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ്‌സിയിലെ തെളിവെടുപ്പ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പൂർത്തിയാക്കി. പിഎസ്‌സിയിലെ 2 ഉദ്യോഗസ്ഥരെ പ്രതികളാക്കി വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. പിഎസ്‌സി ആസ്ഥാനത്ത് ഒരാഴ്ചയോളം നീണ്ട തെളിവെടുപ്പിൽ ഓൺ സ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളടക്കം ശേഖരിച്ചു. രേഖകളെല്ലാം ഡിജിറ്റലായതിനാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്.

 

ഇടത് സർവീസ് സംഘടനയിൽപെട്ടയാൾക്ക് അന്യായമായി ജോലി ലഭിക്കാൻ പരീക്ഷാമൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടത്തിയെന്നു സ്ഥിരീകരിച്ചതോടെയാണു കഴിഞ്ഞ മാസം കേസ് റജിസ്റ്റർ ചെയ്തത്. അനധികൃത നിയമനം നൽകാൻ 58 മാർക്കിന്റെ 10 ചോദ്യങ്ങളാണു മൂല്യനിർണയം നടത്താതിരുന്നത്.

 

അദ്ദേഹം ഉത്തരം എഴുതാതിരിക്കുകയോ തെറ്റിക്കുകയോ ചെയ്ത ചോദ്യങ്ങളായിരുന്നു ഇവ. ഈ രീതിയിൽ തിരിമറി നടന്നില്ലായിരുന്നെങ്കിൽ റാങ്ക് പട്ടികയിൽ പോലും അദ്ദേഹത്തിന് ഇടംലഭിക്കില്ലായിരുന്നു. ഇതു സ്ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചതായാണു വിവരം. മറ്റു പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽനിന്നു ലഭിച്ച പരാതികളിലും എസ്ഐടി അന്വേഷണം നടത്തുന്നുണ്ട്. ഒരു ക്രമക്കേടിൽ കൂടി വൈകാതെ കേസ് റജിസ്റ്റർ ചെയ്യും.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *