വീട്ടിനുള്ളിൽ നിന്നു ദുർഗന്ധം; വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി

Spread the love

ആലപ്പുഴ: വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. മങ്കൊമ്പ് പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വിജി സന്തോഷ് കുമാറാണു (56) മരിച്ചത്. ഇന്നലെ വൈകീട്ട് വീടിനുള്ളിൽ നിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം പഞ്ചായത്ത് അംഗത്തെ അറിയിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

 

ഇക്കഴി‍ഞ്ഞ എട്ടാം തീയതിയാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി കണ്ടത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ഭാര്യയും മക്കളും ഭാര്യ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ പൊന്നമ്മ സന്തോഷ് കുമാറിനൊപ്പമായിരുന്നു താമസം. 2 വർഷം മുൻപു ചെങ്ങന്നൂരിൽ ഉള്ള സഹോദരിയുടെ വീട്ടിലേക്കു പോയി. അവിടെവച്ചു രണ്ടാഴ്ച മുൻപ് അമ്മ മരിച്ചു.

 

അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു ഭാര്യയും മക്കളെയും കണ്ട ശേഷമാണു തിരികെ പുളിങ്കുന്നിലെ വീട്ടിലേക്ക് എത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.

,

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *