പ്രിയദർശിനി ബസുകളിലെ തിരക്ക്: പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം

Spread the love

 

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മൂലമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചെങ്കിലും, ഇത് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകളോ രേഖകളോ കോടതിക്ക് മുൻപാകെ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. തീരമാനത്തിന് പിന്നിൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്ന് വിലയിരുത്തിയ കോടതി, ഈ വിഷയത്തിൽ നിലവിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ഹർജി തള്ളിയതിനൊപ്പം തന്നെ പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ കർശനമായി ഉറപ്പുവരുത്തണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *