ശരീരത്തിൽ ഘടിപ്പിച്ച് ക്യാമറ: സ്കൂളിൽ വിദ്യാർഥിയുടെ അരുംകൊല, പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

Spread the love

മനില (ഫിലിപ്പീൻസ്) ∙ പിതാവിന്റെ തോക്കുകളുമായി സ്‌കൂളിലെത്തിയ ഒൻപതാംക്ലാസ് വിദ്യാർഥി സഹപാഠിയെ വെടിവച്ചു കൊന്നു; ക്ലാസ്‌ മുറികളിലേക്കു തുരുതുരാ വെടിയുതിർത്തു. ദൃശ്യങ്ങൾ തത്സമയം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ആക്രമണം. അധ്യാപകനുനേരെയും സഹപാഠികൾക്കുനേരെയും വെടിയുതിർത്ത്, സ്വയം വെടിവച്ച ശേഷം അഞ്ചാംനിലയിൽനിന്നു ചാടി ജീവനൊടുക്കി.

 

ശരീരത്തിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണു ഫെയ്സ്‌ബുക്കിൽ ലൈവ് സ്ട്രീമിങ് നടത്തിയത്. അക്രമിയുടെ ഗെയിമിങ്, ചാറ്റ് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഫിലിപ്പീൻസിലെ സ്‌കൂളുകളിൽ 2 മാസത്തിനിടെ വിദ്യാർഥികൾ നടത്തുന്ന രണ്ടാമത്തെ വെടിവയ്‌പാണിത്.

 

സാമ്പോവാങ്ക നഗരത്തിലെ അറ്റിനിയോ ഡി സാമ്പോവാങ്ക സർവകലാശാല ക്യാംപസിലെ ഹൈസ്കൂളിലാണ് 2 പിസ്റ്റളുകളുമായി മുഹമ്മദ് മെൽ ജലാനി എന്ന വിദ്യാർഥിയെത്തിയത്. സ്കൂളിന്റെ പടികയറുമ്പോൾത്തന്നെ ലൈവ് സ്ട്രീമിങ് തുടങ്ങി. ക്ലാസിൽ കയറി അധ്യാപകനുനേരെ വെടിയുതിർത്തെങ്കിലും കൊണ്ടില്ല. തുടർന്ന് അടുത്ത ക്ലാസിലേക്കു കയറി തുരുതുരാ വെടിവച്ചു. നാലാം നിലയിലേക്കു കയറി 10–ാം ക്ലാസ് വിദ്യാർഥിയെ വെടിവച്ചു കൊന്നശേഷം അഞ്ചാംനിലയിലെത്തി ജീവനൊടുക്കുകയായിരുന്നു. 2 വിദ്യാർഥികൾക്കു പരുക്കേറ്റു. നൂറുകണക്കിനു വിദ്യാർഥികളെ ഒഴിപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി.

 

  • Related Posts

    എസ്‌യുവി സ്കൂട്ടറിലിടിച്ചു, യാത്രക്കാരൻ മരിച്ചു; വാഹനമുപേക്ഷിച്ച് മറ്റൊരു കാറിൽ മുങ്ങി യുവതിയും സുഹൃത്തുക്കളും

    Spread the love

    Spread the loveകാൺപുർ∙ ഡ്രൈവിങ് പഠിച്ചുകൊണ്ടിരുന്ന യുവതി ഓടിച്ച വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കാൺപുരിലാണ് സംഭവം. സന്തോഷ് സിങ് ചൗഹാൻ (55) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ എസ്‌‍യുവി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.   രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്…

    വീണ്ടും കൂട്ട ബലാത്സംഗം, അതിക്രമത്തിന് ഇരയായത് പതിനെട്ടുകാരി; ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ രോഹ്താസ് ജില്ലയിലുള്ള സസാരത്തിൽ പതിനെട്ടുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. യാത്രയ്ക്കിടയിലാണ് പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് പ്രതികളെയും…

    Leave a Reply

    Your email address will not be published. Required fields are marked *