ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കിടെ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തന്റെ കുറച്ച് ഫോട്ടോകളാണ് മേഘ പങ്കുവച്ചത്.
കമന്റ് ബോക്സിൽ മേഘയെ പിന്തുണച്ചും വിമർശിച്ചും ആളുകൾ എത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെ അല്ല താനുള്ളതെന്ന് മേഘ പറയാതെ പറയുന്നത് പോലെയായിരുന്നു ഈ പോസ്റ്റ്. അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്നതൊന്നും വ്യക്തമല്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊന്നും മേഘ പ്രതികരിച്ചിട്ടുമില്ല.
ഈ വിവാദങ്ങൾക്കിടെ പുതിയ റീലുമായി അഖിൽ എൻആർഡിയും എത്തിയിരുന്നു. വളരെ പെട്ടന്നു തന്നെ റീൽ വൈറലാകുകയും ചെയ്തു. ഫൊട്ടോഗ്രാഫറായാണ് അഖില്‍ വിഡിയോയില്‍ അഭിനയിക്കുന്നത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് ക്ഷണിക്കാനെത്തുന്ന സുഹൃത്ത് ചടങ്ങിനെത്തുമ്പോള്‍ ക്യാമറ കൂടി കൊണ്ടുവരണം എന്നാവശ്യപ്പെടുന്നതാണ് റീല്‍. സുഹൃത്തിന്റെ സാന്നിധ്യമല്ല ക്യാമറയാണ് ആവശ്യം എന്നതാണ് റീലിലൂടെ പറയുന്നത്. റീലിന്‍റെ അവസാന ഭാഗത്ത് ചിരിച്ചേ ചിരിച്ചേ എന്ന് പറഞ്ഞാണ് അഖിൽ വിഡിയോ അവസാനിപ്പിക്കുന്നത്.
സ്വാഭാവിക ജീവിത മുഹൂർത്തങ്ങളെ നർമത്തിൽപ്പൊതിഞ്ഞ് റീൽസ് വിഡിയോ രൂപത്തിലാക്കി കാണികളെ രസിപ്പിക്കാനുള്ള കഴിവാണ് അഖിലിന്റെ വിഡിയോകളെ വേറിട്ട് നിർത്തുന്നത്. കൂടാതെ സാധാരണക്കാരുടെ ഇടയിൽ ജനകീയൻ എന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുമാറുള്ള അവതരണ ശൈലിയും അഖിലിന്റെ പ്രത്യേകതകളായിരുന്നു.
റീൽസ് വിഡിയോകളിൽ അഖിലിന്റെ ഒപ്പം പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പെൺകുട്ടിയായിരുന്നു മേഘ നായർ. വിവാഹം ചെയ്യും മുൻപേ തന്നെ ഇവർ നിരവധി പ്രേക്ഷകരെ വാരിക്കൂട്ടിയിരുന്നു. 2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. ശേഷം അഖിലും മേഘയും ചേർന്നുള്ള പോസ്റ്റുകൾ മുൻപത്തേക്കാളും സജീവമായി.








