വീൽചെയറിലായ അമ്മയെ പരിചരിക്കാൻ വയ്യ; ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ

Spread the love

ചെന്നൈ∙ വീൽചെയറിലായ അമ്മയെ സംരക്ഷിക്കാൻ മടിച്ച് മകൻ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം. അമ്മ പദ്മാവതിയെ (71) പരിചരിക്കാൻ മടിച്ചാണ് മകൻ പാർഥസാരഥി (44) ഈ കൃത്യം ചെയ്തത്. മനവൂർ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത യേലഗിരി എക്സ്‌പ്രസ് ട്രെയിൻ കടന്നുപോകുമ്പോഴാണ് എസ്. പദ്മാവതിയെ 44 കാരനായ മകൻ തള്ളിയിട്ടത്. പദ്മാവതിക്ക് ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന അസുഖം ഉണ്ടായിരുന്നു.

 

ട്രാക്കിലേക്ക് വീണ പത്മാവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ത്രീയുടെ ഛേദിക്കപ്പെട്ട നിലയിലുള്ള ശരീരവും വീൽചെയറും യാത്രക്കാരാണ് ട്രാക്കിൽ കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു. മുൻ കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പത്മാവതിയുടെ ഭർത്താവ് 2007 ൽ മരിച്ചു. തുടർന്ന് ഭർത്താവിനു ലഭിച്ചിരുന്ന 15,000 രൂപയുടെ കുടുംബ പെൻഷനായിരുന്നു പദ്മാവതിക്ക് ആശ്രയമായി ലഭിച്ചിരുന്നത്. മൂന്ന് മക്കളുള്ള പദ്മാവതിയെ നോക്കിയിരുന്നത് ഇളയ മകനായ പാർഥസാരഥി ആയിരുന്നു. പദ്മാവതിയെ അസുഖം ബാധിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6 ന് തിരുവള്ളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 16നാണ് ഡിസ്ചാർജ് ചെയ്തത്.

 

ചൊവ്വാഴ്ച വൈകുന്നേരമാണ് പദ്മാവതിയെ മനവൂർ റെയിൽവേ സ്റ്റേഷനിലേക്ക് മകൻ കൊണ്ടുപോയത്. പ്ലാറ്റ്‌ഫോമിലേക്കുള്ള പടികൾ യാത്രക്കാരുടെ സഹായത്തോടെയാണ് മകൻ കയറ്റിയത്. 7 മണിയോടെ യേലഗിരി എക്സ്പ്രസ് എത്തിയപ്പോൾ അമ്മയെ ട്രാക്കിലേക്ക് തള്ളയിട്ട ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പാർഥസാരഥിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ വൈകിട്ട് പാർഥസാരഥി പിടിയിലായി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *