ജോലിസ്ഥലത്ത് ഭാര്യയെ വെടിവച്ച് കൊന്നു; പിന്നീട് സ്വന്തം സഹോദരിയെ കൊന്ന് യുവാവ് ജീവനൊടുക്കി

Spread the love

ലക്നൗ∙ ബാങ്ക് മാനേജരായ ഭാര്യയെ ബാങ്ക് ജീവനക്കാരനായ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. പിന്നീട് സ്വന്തം സഹോദരിയെ വെടിവച്ചു കൊന്നശേഷം ഇയാൾ ആത്മഹത്യ ചെയ്തു. ബാങ്ക് മാനേജരായ ദിവ്യ മിശ്രയെയാണ് ഭർത്താവ് മാനസ് വാജ്‌പേയി കൊലപ്പെടുത്തിയത്. മാനസിന്റെ സഹോദരി ഷീബയും കൊല്ലപ്പെട്ടു. ഭാര്യയെ ബാങ്കിന് പുറത്തു വച്ചാണ് കൊലപ്പെടുത്തിയത്. അതിനുശേഷം സംഭവം വിവരിച്ച് വാട്‌സാപിൽ മാനസ് സ്റ്റാറ്റസും ഇട്ടു.

 

സ്വകാര്യ ബാങ്കിന്റെ ലക്നൗ ഗോമതി നഗർ ശാഖയിൽ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദിവ്യ മിശ്ര. ബാങ്ക് ജീവനക്കാരൻ കൂടിയായ ഭർത്താവ് മാനസ് വാജ്‌പേയി വ്യാഴാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ ഇവരുടെ ബാങ്കിന് മുന്നിലെത്തി കാത്തിരുന്നു. തുടർന്ന്, ഭാര്യയെ പുറത്തേക്ക് വിളിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു.

 

‘വഞ്ചിച്ചതിനാലാണ് ഭാര്യയെ കൊന്നത്. സഹോദരിയെ കൊലപ്പെടുത്തിയശേഷം താനും മരിക്കും. ഭാര്യയുടെ സഹോദരി പ്രഗ്യയ്ക്കും അളിയൻ ഭരതിനും എല്ലാ കാര്യങ്ങളും അറിയാം’–സ്റ്റാറ്റസിൽ പറയുന്നു. ഹുസാരിയയിലെ വീട്ടിലെത്തിയ മാനസ് തന്റെ സഹോദരി ഷീബയെ വെടിവച്ചു കൊന്നു. അതിനുശേഷം വെടിവച്ച് മരിച്ചു. സഹോദരിയെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല.

 

ദമ്പതികൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി അഡീഷനൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അമോൽ മുർകുട്ട് പറഞ്ഞു. വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ രൂപീകരിച്ചതായി അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *