ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്; കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളുമായി ആശയവിനിമയം

Spread the love

ന്യൂഡല്‍ഹി: ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ കേരളം ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളാണ് പരമോന്നത കോടതിയെ സമീപിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

 

വിഷയത്തില്‍ ഭരണഘടന വിദഗ്ദരായ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. കേരളത്തിന് പുറമെ കര്‍ണാടകം, തെലങ്കാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് പാര്‍ലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, 2026 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആശയ വിനിമയവും നടത്തിയിട്ടുണ്ട്.

 

ഖനനത്തിന് ഭൂമി പാട്ടത്തിന് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാറിന് ആയിരിക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിയമ ഭേദഗതി നടപ്പായാല്‍ ക്വാറികള്‍, ഖനന മേഖലകള്‍, ധാതുസമ്പന്ന ഭൂമി എന്നിവയില്‍ നിന്ന് നികുതിയും സെസ്സുകളും പിരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാകുമെന്ന് സംസ്ഥാനങ്ങള്‍ ആശങ്കപ്പെടുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ ഝാര്‍ഖണ്ഡും ഖനന നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *