പ്രവാസികൾക്ക് തിരിച്ചടി; ഇനിയില്ല ആ ഇളവുകൾ, കുവൈത്തിൽ വീസ നിമയമത്തിൽ വൻ മാറ്റങ്ങൾ

Spread the love

കുവൈത്ത് സിറ്റി ∙ അടിയന്തര സാഹചര്യങ്ങളെത്തുടർന്ന് പ്രാബല്യത്തിലാക്കിയ ഇളവുകൾ അവസാനിപ്പിച്ച് സന്ദർശക വീസകൾക്കും വിദേശത്തുള്ള താമസക്കാരുടെ അവധി പെർമിറ്റുകൾക്കും നൽകിയിരുന്ന ഓട്ടോമാറ്റിക് കാലാവധി നീട്ടൽ ആനുകൂല്യം കുവൈത്ത് അവസാനിപ്പിക്കുന്നു. മുൻപുണ്ടായിരുന്ന നിയമപരമായ കാലാവധിയും ചട്ടങ്ങളും സെപ്റ്റംബർ ഒന്നുമുതൽ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

∙ പ്രധാന മാറ്റങ്ങൾ

സന്ദർശക വീസ: നിലവിൽ രാജ്യത്തുള്ളവർക്ക് വിവിധതരം സന്ദർശക വീസകളിൽ നൽകിവന്നിരുന്ന ഓട്ടോമാറ്റിക് കാലാവധി നീട്ടൽ ആനുകൂല്യം അവസാനിപ്പിക്കും. എൻട്രി വീസകൾക്കുള്ള നിയമപരമായ കാലാവധിയും നടപടിക്രമങ്ങളും വ്യവസ്ഥകളും പഴയപടി നടപ്പിലാക്കും.

 

അവധി പെർമിറ്റ്: വിദേശത്തുള്ള താമസക്കാരുടെ അവധി പെർമിറ്റുകൾക്ക് മുൻപുണ്ടായിരുന്ന നിയമപരമായ സമയപരിധി പ്രാബല്യത്തിൽ വരും. എന്നാൽ ഈ മാസം 31-നോ അതിനുമുമ്പോ രാജ്യം വിട്ട താമസക്കാർക്ക് നിലവിലുള്ള നിയമാവലി അനുസരിച്ചുള്ള അധിക ആനുകൂല്യ സമയം ലഭിക്കും.

 

റസിഡൻസി പെർമിറ്റ്: ‘സഹൽ’ ആപ്ലിക്കേഷൻ വഴി നൽകുന്ന റസിഡൻസി പെർമിറ്റ് സർട്ടിഫിക്കറ്റായിരിക്കും അവധി പെർമിറ്റുകളുടെ അവസാന തീയതി നിശ്ചയിക്കുന്നതിനുള്ള ഔദ്യോഗിക രേഖ. രാജ്യത്തേക്ക് തിരികെ എത്തുമ്പോൾ താമസക്കാർ നിർദിഷ്ട സമയപരിധി കൃത്യമായി പാലിക്കേണ്ടതുണ്ട്.

  • Related Posts

    ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ‘ഗോന്ധല്‍’; മറികടന്നത് മലയാള ചിത്രം ബാലനേയും

    Spread the love

    Spread the loveഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.…

    16 കാരിക്ക് 86 കാരിയുടെ എക്സ്റേ; ഡോക്ടർ മരുന്നും നൽകി; ഗുരുതര വീഴ്ച

    Spread the love

    Spread the loveഅടൂർ∙ കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസ്സത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസ്സിലാക്കാതെ ഡോക്ടർ…

    Leave a Reply

    Your email address will not be published. Required fields are marked *