‘ഡോക്ടർ എന്ന നിലയിൽ കണ്ടുനിൽക്കാനാകില്ല’; സ്വന്തം വിവാഹച്ചടങ്ങിനിടയിലും കരുതലിന്റെ കരങ്ങളുമായി ഡോ.ഷിറിൻ സുബൈർ

Spread the love

പാനൂർ ∙ വിവാഹത്തിന്റെ സന്തോഷവും തിരക്കുകളും നിറഞ്ഞ വേദിയിൽ അപ്രതീക്ഷിതമായി ഒരു യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ, നവവധു ഡോ.ഷിറിൻ സുബൈർ ഓടിയെത്തി. സ്വന്തം വിവാഹച്ചടങ്ങുകളുടെ തിരക്കിനിടയിലും ഡോക്ടർ എന്ന ഉത്തരവാദിത്തം മറക്കാതെ യുവതിയെ പരിശോധിച്ച് ആവശ്യമായി ചികിത്സയും നിർദേശവും നൽകി.

 

,വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിവാഹ വേഷത്തിൽ ഓടിയെത്തിയ ഡോക്ടറുടെ ഇടപെടൽ ചടങ്ങിനെത്തിയവർക്ക് വേറിട്ട കാഴ്ചയായി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെങ്കിലും ഒരു ഡോക്ടർ എന്ന നിലയിൽ ഒരാളുടെ ബുദ്ധിമുട്ട് കണ്ടുനിൽക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഡോ.ഷിറിൻ. പി.കെ.സുബൈറിന്റെയും പാനൂർ നഗരസഭ കൗൺസിലർ ഷമീനയുടെയും മകളാണ് ഷിറിൻ.

 

 

  • Related Posts

    ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ‘ഗോന്ധല്‍’; മറികടന്നത് മലയാള ചിത്രം ബാലനേയും

    Spread the love

    Spread the loveഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതമാണ് പറയുന്നത്. നവദമ്പതികള്‍ക്കായി നടത്തുന്ന പരമ്പരാഗത ആചാരമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടത്.…

    16 കാരിക്ക് 86 കാരിയുടെ എക്സ്റേ; ഡോക്ടർ മരുന്നും നൽകി; ഗുരുതര വീഴ്ച

    Spread the love

    Spread the loveഅടൂർ∙ കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസ്സത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസ്സിലാക്കാതെ ഡോക്ടർ…

    Leave a Reply

    Your email address will not be published. Required fields are marked *