ഫിലഡൽഫിയ∙ രാവിലെ നടക്കാൻ പോയ സ്ത്രീയെ തെരുവിലൂടെ പിന്തുടർന്ന മുഖമൂടിധാരിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി ഫിലഡൽഫിയ പൊലീസ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 5.30 ന് ജോഗിങ്ങിന് പോയ 40 വയസ്സുകാരിയെ പിന്തുടർന്ന മുഖമൂടിധാരി സൈമിയർ ഹ്യൂസ് (22) ആണെന്ന് പൊലീസ് പറയുന്നു. പ്രതി സംസ്ഥാനം വിട്ടുപോയതായി സംശയിക്കുന്നു. ഇയാൾക്ക് കലിഫോർണിയയുമായും നെവാഡയുമായും ബന്ധമുണ്ടെന്നും അധികൃതർ അറിയിച്ചു.
സ്ത്രീയെ പിന്തുടർന്ന മുഖമൂടി ധാരി ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു. ഇയാൾ പിന്തുടരുന്നതിനിടെ യുവതിക്ക് വീഴുകയും പരുക്കേൽക്കുകയും ചെയ്തു. അൽപനേരം പിന്തുടർന്ന ശേഷം ഇയാൾ മറ്റൊരു വഴിക്ക് പോയി. ഇതു സംബന്ധിച്ച വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പ്രതി വഴി യാത്രക്കാരിൽ പലരെയും പേടിപ്പിച്ചിട്ടുണ്ട്. ‘നിങ്ങൾ മരിക്കാൻ തയാറാണോ’ എന്ന ഇയാൾ പലരോടും ചോദിച്ചതായി പൊലീസ് അവകാശപ്പെടുന്നു. ഇയാളെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ ഫിലഡൽഫിയ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.







