മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Spread the love

ഷാർജ∙ മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(ഏഴ്)യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു സംഭവം.

 

കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി അടിയിലേക്ക് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ മരിച്ചു. മുബാറക് ദുബായ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു. കുടുംബം വേനലവധിക്ക് നാട്ടിൽ ചെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് തിരിച്ചുവന്നത്. എങ്കിലും മുബാറക് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികൾക്ക് ഒരു മകൾ മാത്രമേയുള്ളൂ.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *