‘14 ദിവസം മാത്രം!’; യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറുന്നതിന് മാനദണ്ഡങ്ങൾ കടുപ്പിച്ചു

Spread the love

അബുദാബി∙ യുഎഇയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ് അടിസ്ഥാനത്തിലുള്ള പഠനമികവ്, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ മുൻനിർത്തിയാണ് പുതിയ ഉത്തരവ്.

 

2026-27 അധ്യയന വർഷത്തേക്കുള്ള പഠനപദ്ധതി അനുസരിച്ച്, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മാത്രമേ ട്രാക്ക് മാറ്റം അനുവദിക്കൂ. ഇതിനായി മന്ത്രാലയം നിർദേശിക്കുന്ന എല്ലാ യോഗ്യതകളും നേടിയിരിക്കണം. അധ്യയന വർഷം ആരംഭിച്ച് ആദ്യത്തെ രണ്ട് ആഴ്ചകൾക്ക് ശേഷം ഒരു കാരണവശാലും ട്രാക്ക് മാറ്റത്തിന് അനുമതി നൽകില്ല.

 

ജനറൽ ട്രാക്കിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അഡ്വാൻസ്ഡ് ട്രാക്കിലേക്ക് മാറുവാൻ കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

 

ജനറൽ ട്രാക്കിലുള്ള ഗ്രേഡ് 8 വിദ്യാർഥികൾക്ക് ഗ്രേഡ് 9 അഡ്വാൻസ്ഡ് ട്രാക്കിലേക്കും, ഗ്രേഡ് 9 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 10 അഡ്വാൻസ്ഡ് ട്രാക്കിലേക്കും മാറാമായിരുന്നു. എന്നാൽ മുൻ അധ്യയന വർഷത്തിന്റെ അവസാനത്തിൽ ഇംഗ്ലിഷ്, ഗണിതം, സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 80 ശതമാനം മാർക്ക് നേടിയിരിക്കണം. ഗ്രേഡ് 10 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 11 അഡ്വാൻസ്ഡിലേക്കോ, ഗ്രേഡ് 11 ജനറൽ ട്രാക്കിലുള്ളവർക്ക് ഗ്രേഡ് 12 അഡ്വാൻസ്ഡിലേക്കോ മാറാൻ സാധിക്കില്ല.

 

ഉയർന്ന ക്ലാസുകളിലേക്ക് ആവശ്യമായ ശാസ്ത്രവിഷയങ്ങളിലെ പഠന ആവശ്യകതകൾ പൂർത്തിയാക്കാത്തതിനാലാണ് ഈ വിലക്ക്. എല്ലാ ട്രാൻസ്ഫർ നടപടികളും അധ്യയന വർഷത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. തീരുമാനമെടുക്കുന്നതിന് മുൻപ് സ്‌കൂളുകളിൽ നിന്ന് കൃത്യമായ അക്കാദമിക് മാർഗനിർദേശം.

 

∙ ജനറൽ ട്രാക്കിലേക്ക് തിരികെ വരാൻ അനുമതി

അഡ്വാൻസ്ഡ് ട്രാക്കിൽ വിജയകരമായി ഒരു വർഷം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജനറൽ ട്രാക്കിലേക്ക് മാറാൻ അവസരമുണ്ട്. ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഗ്രേഡ് 8 അഡ്വാൻസ്ഡിൽ നിന്ന് ഗ്രേഡ് 9 ജനറലിലേക്കും, ഗ്രേഡ് 9ൽ നിന്ന് ഗ്രേഡ് 10 ജനറലിലേക്കും, ഗ്രേഡ് 10ൽ നിന്ന് ഗ്രേഡ് 11 ജനറലിലേക്കും, ഗ്രേഡ് 11ൽ നിന്ന് ഗ്രേഡ് 12 ജനറൽ ട്രാക്കിലേക്കും മാറാം.

 

അഡ്വാൻസ്ഡ് ട്രാക്കിൽ തോൽക്കുന്ന വിദ്യാർഥികളെ സാധാരണയായി ജനറൽ ട്രാക്കിലേക്ക് മാറ്റും. എന്നാൽ പ്രത്യേക വ്യവസ്ഥകളോടെ അഡ്വാൻസ്ഡ് ട്രാക്കിൽ തന്നെ തുടരാൻ ഇവർക്ക് അപേക്ഷിക്കാം. തോറ്റ വിദ്യാർഥികൾ അഡ്വാൻസ്ഡ് ട്രാക്കിൽ തന്നെ തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിദ്യാർഥിയും രക്ഷിതാവും ചേർന്നുള്ള സത്യവാങ്മൂലം സഹിതം ഔദ്യോഗിക അപേക്ഷ നൽകണം. തുടർന്നുള്ള എല്ലാ ടേമുകളിലും വിജയിച്ചുകൊള്ളാമെന്ന് ഇതിൽ ഉറപ്പുനൽകണം. അപേക്ഷ നൽകിയ ശേഷം ഒന്നാം ടേമിൽ വീണ്ടും പരാജയപ്പെട്ടാൽ, രണ്ടാം ടേമിന്റെ തുടക്കത്തിൽ തന്നെ ഇവരെ നിർബന്ധമായും ജനറൽ ട്രാക്കിലേക്ക് മാറ്റും.

 

അപ്ലൈഡ് ട്രാക്കിൽ ഗ്രേഡ് 12ൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ജനറൽ ട്രാക്കിലെ ഗ്രേഡ് 12ലേക്ക് മാറാൻ യോഗ്യതയുണ്ടായിരിക്കില്ല. ട്രാക്ക് മാറ്റം മൂലം പഠനത്തിലുണ്ടാകുന്ന വിടവുകൾ നികത്താനുള്ള ഉത്തരവാദിത്തം വിദ്യാർഥിക്കും രക്ഷിതാവിനും സ്‌കൂളിനുമായിരിക്കും.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *