പ്രവാചക പ്രകീർത്തനവുമായി നബിദിനാഘോഷം ഇന്ന്

Spread the love

മലപ്പുറം∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ പരിപാടികളും നടക്കും. മദ്രസ, മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിന റാലിയും സമ്മേളനങ്ങളും നടക്കും. പ്രവാചകന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പലയിടങ്ങളിലും അന്നദാനവുമുണ്ടാകും.

 

മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ ഇന്നലെ മലപ്പുറം നഗരത്തിൽ നടന്ന മീലാദ് സ്നേഹറാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നാളെ പുലർച്ചെ പ്രവാചക പ്രകീർത്തന സദസ്സുകളോടെയാണ് പള്ളികളിൽ നബിദിനച്ചടങ്ങുകൾ തുടങ്ങുക. ദഫും സ്കൗട്ടും ഉൾപ്പെടെ കുട്ടികളുടെ കലാപ്രകടനങ്ങളുടെ അകമ്പടിയോടെ നാടെങ്ങും മീലാദ് റാലികൾ നടക്കും.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *