രണ്ടിടത്ത് പ്രിയദർശിനി ബസുകൾക്കുനേരെ ആക്രമണം; കല്ലേറിൽ ചില്ല് തകർന്നു

Spread the love

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിനുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു.

 

കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് ഇന്നു രാവിലെ മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസിന്റെ ചില്ലും തകർത്തു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *