ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Spread the love

 

സുൽത്താൻബത്തേരി :ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സുൽത്താൻബത്തേരി ചെതലയം പുകലമാളം തൈത്തൊടി വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ അബ്ദുൽ മുത്തലിബാണ് (33)മരിച്ചത്.

ഇന്നലെ രാത്രി 8:40 ഓടെയാണ് ദേശീയപാതയിൽ തിരുനെല്ലിക്ക് സമീപം അപകടം ഉണ്ടായത്.

തിരുനെല്ലി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം അടിച്ച ശേഷം അബ്ദുൽ മുത്തലിബ് ബൈക്കുമായി റോഡിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുയായിരുന്നു, ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻതന്നെ സുൽത്താൻബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .അബ്ദുൽ മുത്തലിബ് അവിവാഹിതനാണ്, മാതാവ്: സുഹറ സഹോദരങ്ങൾ :അബ്ദുൽ നാസർ, അബ്ദുൽസലാം ,മുഹ്സിന

 

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *