കോഴിക്കോട് ബീച്ചിൽ നടപ്പാത കയ്യേറി പാർക്കിങ്: കർശന നടപടിയുമായി പൊലീസ്; വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റും

Spread the love

കോഴിക്കോട്∙ കോഴിക്കോട് ബീച്ച് റോഡിലും സമീപ പ്രദേശങ്ങളിലും നടപ്പാതകൾ കയ്യേറി നടത്തുന്ന അനധികൃത വാഹന പാർക്കിങ്ങിനെതിരെ സിറ്റി പൊലീസ് നടപടി കർശനമാക്കുന്നു. നടപ്പാതകളിലും കാൽനടയാത്രക്കാർക്കായി നീക്കിവെച്ച സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതിനൊപ്പം വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

 

പ്രധാന നിർദേശങ്ങൾ:

 

അനധികൃത പാർക്കിങ് പാടില്ല: ബീച്ചിലെ നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, കാൽനടയാത്രക്കാരുടെ വഴികൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

വഴിയോര കച്ചവടത്തിന് നിയന്ത്രണം: റോഡ് ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വഴിയോര കച്ചവടങ്ങൾ നടത്തുന്നതിനെതിരെയും കർശന നടപടിയുണ്ടാകും.

സൗജന്യ പാർക്കിങ് സൗകര്യം: നഗരത്തിലും ബീച്ച് പരിസരത്തും ഒരുക്കിയിട്ടുള്ള സൗജന്യ പാർക്കിങ് കേന്ദ്രങ്ങളും അനുവദിനീയമായ പാർക്കിങ് സ്പോട്ടുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.

ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കുക: തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ട്രാഫിക് നിയന്ത്രണങ്ങളും നിർദേശങ്ങളും യാത്രക്കാരും വാഹന ഉടമകളും കർശനമായി പാലിക്കേണ്ടതാണ്.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *