ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് നവവധു താഴേക്ക് ചാടി; ‘നിലം തൊടാതെ’ മരത്തിന്റെ ചില്ലയിൽ കുരുങ്ങി

Spread the love

മുംബൈ ∙ മുംബൈയിൽ കെട്ടിടത്തിന്റെ പത്താം നിലയിൽനിന്നും താഴേക്കു ചാടിയ നവവധു നിലത്തുവീഴാതെ മരത്തിന്റെ ചില്ലയിൽ കുരുങ്ങി. മുംബൈയിലെ സബർബൻ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്നുമാണ് 26 വയസ്സുള്ള യുവതി താഴേക്കു ചാടിയത്. മരത്തിൽ കുരുങ്ങി താഴെവീഴാതെ തൂങ്ങിയാടിയ യുവതിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.

 

ഫ്ലാറ്റിന്റെ ജനാലയിൽ നിന്ന് ചാടിയ യുവതി നിലത്തുനിന്നും ഏകദേശം 20-25 അടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലയിലാണ് കുടുങ്ങിയത്. ബുധാനാഴ്ച രാവിലെ 9.30 ഓടെയാണ് യുവതി മരത്തിൽ കുടുങ്ങിക്കിടക്കുന്നതായി അഗ്നിരക്ഷാ സേനയ്ക്കു വിവരം ലഭിക്കുന്നത്. ഉടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. യുവതിയുടെ കാലിൽ മരത്തിന്റെ ചില്ല തുളച്ചുകയറിയിരുന്നു. തുടർന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് നൽകുന്ന വിവരപ്രകാരം 4 മാസം മുൻപാണ് യുവതി വിവാഹിതയായത്. എന്നാൽ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ആത്മഹത്യാശ്രമം ആണെന്നാണ് പ്രഥമിക വിവരം.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *