സിം ശേഖരിക്കും, പാക്കിസ്ഥാന് വിൽക്കും; വാട്സാപിൽ നുഴഞ്ഞു കയറും; ചാരദമ്പതികൾ അറസ്റ്റിൽ

Spread the love

ന്യൂഡൽഹി∙ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരശൃംഖലയുമായി ബന്ധമുള്ളവരെ ഡല്‍ഹി പൊലീസ് പിടികൂടി. ഡൽഹി സ്വദേശികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ പാക്ക് പൗരൻമാരുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

 

മുഹമ്മദ് സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇന്ത്യൻ സിം കാർഡുകൾ സംഘടിപ്പിച്ച് ദുബായ് വഴി പാക്കിസ്ഥാനിലേക്ക് അയച്ചുകൊടുത്തിരുന്നതായി പൊലീസ് പറയുന്നു. പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പാക്കിസ്ഥാനിലിരുന്ന് ഈ കാർഡുകൾ ഉപയോഗിച്ച് വാട്സാപ് ഉപയോഗിച്ചു. ഈ നമ്പരിലൂടെ ഇന്ത്യൻ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശേഖരിച്ചു. ഇതിനായി ഇന്ത്യയിലെ വാട്സാപ് ഗ്രൂപ്പുകളിൽ അംഗങ്ങളായതായും ഉദ്യോഗസ്ഥർ പറഞ്ഞു.

 

ഇന്ത്യയിൽ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ചുമതലയും ഈ ദമ്പതികൾക്ക് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പട്ടാള ക്യാംപുകൾ നിരീക്ഷിക്കുന്ന ചുമതലയും ഇവർക്കുണ്ടായിരുന്നു. ഐഎസ്ഐ പിന്തുണയോടെ ആയിരുന്നു പ്രവർത്തനം. സാഹിലിന്റെ ഭാര്യ സമീറ വഴിയാണ് ഇൻസ്റ്റഗ്രാമിൽ പാക്കിസ്ഥാൻ ഏജന്റുമായി ബന്ധപ്പെട്ടിരുന്നത്. ഈ ഏജന്റ് ഇരുവരെയും ഒരു പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന് പരിചയപ്പെടുത്തിയതായി പൊലീസ് പറയുന്നു. പണം വാഗ്ദാനം ചെയ്ത് ആ ഉദ്യോഗസ്ഥൻ ദമ്പതികളെ സ്വാധീനിച്ചു. ഡൽഹിയിലെ ചാര പ്രവർത്തനത്തിനായി കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

 

പാക്കിസ്ഥാനിലേക്ക് എട്ട് ഇന്ത്യൻ സിം കാർഡുകൾ അയച്ചതിന് ദമ്പതികൾക്ക് 30,000 രൂപ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയ സാഹിൽ ഒരു അഭിഭാഷകന്റെ കൂടെ ജോലി ചെയ്യുകയായിരുന്നു. 2022 ജൂണിൽ ഇയാൾ ജോലി ഉപേക്ഷിച്ചു. സമീറ ഒരു കോൾ സെന്ററിലാണ് ജോലി ചെയ്തിരുന്നത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *