മേയർക്ക് രാഖി കെട്ടാൻ ക്ഷണിച്ചത് 20,000 സ്ത്രീകളെ; സാരി വാങ്ങാനുള്ള തിക്കിലും തിരക്കിലും ഒരു മരണം

Spread the love

ബറേലി∙ ഉത്തർപ്രദേശിലെ രക്ഷാബന്ധൻ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു. ബറേലി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർ പങ്കെടുത്ത പരിപാടിയിലാണു സ്ത്രീകൾ തിരക്കുകൂട്ടിയത്. മേയർക്കും മകനും രാഖി കെട്ടാനായി ആയിരക്കണക്കിനു സ്ത്രീകളാണ് ബറേലി ക്ലബ് ഗ്രൗണ്ടിലെ വേദിയിൽ എത്തിയത്. രാഖികെട്ടാൻ എത്തുന്നവർക്ക് ഇവിടെനിന്നു സാരി അടക്കമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നു. ഈ തിരക്കിൽപ്പെട്ടാണ് മധു (45) എന്ന സ്ത്രീ മരിച്ചത്. മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

ബറേലിയിലെ യുവ സേവക് സംഘും പാർഥ് ഗൗതം ഫൗണ്ടേഷനും ചേർന്നാണ് വ്യാഴാഴ്ച രക്ഷാബന്ധൻ പരിപാടി സംഘടിപ്പിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടിയിലേക്ക് ബറേലി നഗരത്തിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നുമുള്ള 20,000 സ്ത്രീകളെയാണ് ഈ വർഷം ക്ഷണിച്ചത്. ഉച്ചയ്ക്കു മൂന്ന് മണിക്കുശേഷം സ്ത്രീകളോടൊപ്പം പുരുഷന്മാരും കുട്ടികളും എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. പരിപാടിയിൽ സ്ത്രീകൾക്കു സാരികളും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു. ഇതാണ് തിരക്ക് വർധിക്കാൻ കാരണമായത്.

 

കനത്ത തിരക്കിനിടയിൽ ഒട്ടേറെ സ്ത്രീകൾ ബോധരഹിതരായി വീണു. തുടർന്ന് മേയറും സംഘാടകരും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. പരുക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പരിപാടിക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നു മരിച്ച സ്ത്രീയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സ്ത്രീ മരിച്ചതെന്ന റിപ്പോർട്ടുകൾ മേയർ തള്ളി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *