താന്‍ കടുത്ത അല്ലു അര്‍ജുന്‍ ഫാന്‍ ആണെന്ന് മമിത ബൈജു. കാസിയോ വാ്ച്ചിനോടുള്ള തന്റെ പ്രേമം തുടങ്ങാന്‍ കാരണം അല്ലു അര്‍ജുനാണെന്നും മമിത ബൈജു പറയുന്നു. മുമ്പൊരിക്കല്‍ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മമിത ആരാധന തുറന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
”അല്ലു അര്‍ജുന്റെ ഭയങ്കര ഫാനാണ് ഞാന്‍. പാട്ടുകളൊക്കെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ കാസിയോ ഫാന്‍ ആകാന്‍ കാരണം അല്ലു അര്‍ജുന്‍ സാര്‍ ആണ്. ഗജ പോക്കിരി, റോമിയോ ആന്റ് ജൂലിയറ്റ്, ഇതിലൊക്കെയായി തുടങ്ങിയതാണ് കാസിയോ വാച്ചിനോടുള്ള പ്രേമം” മമിത ബൈജു പറയുന്നു.
”ആളുടെ ഡ്രസിങ് കോപ്പിയടിച്ചിട്ടുണ്ട്. 5,6,7,8 ക്ലാസുകളിലൊക്കെ പഠിക്കുമ്പോള്‍ ആദ്യം സ്‌കിന്‍ഫിറ്റ് ബെനിയന്‍ ഇടും. അതിന് പുറത്തൂടെ ചെക് ഷര്‍ട്ട് ഇടും. ബനിയന്റെ കൈ കാണിക്കും. ഷര്‍ട്ടിന്റെ കൈ മടക്കി വെക്കും. ഷര്‍ട്ട് ബട്ടണ്‍ തുറന്നിടും. അങ്ങനെയുള്ള പരിപാടികളൊക്കെ ഉണ്ടായിരുന്നു. അല്ലുവിന്റെ സിനിമകളില്‍ കുറേ തവണ കണ്ടിട്ടുള്ളത് ഹാപ്പി ബി ഹാപ്പി, ഗജ പോക്കിരി, റോമിയോ ആന്റ് ജൂലിയറ്റ് എന്നിവയാണ്. ഇതിന്റെയൊക്കെ തെലുങ്കും കണ്ടിട്ടുണ്ട്” എന്നും മമിത പറയുന്നു.
മമിത ബൈജു നായികയായ ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. പ്രേമുലുവിന് ശേഷം മമിതയുടേതായി നൂറ് കോടി നേടുന്ന മലയാളം ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളി നായകനായ ചിത്രത്തിന്റെ സംവിധാനം ഗിരീഷ് എഡിയാണ്.








