50 ദിവസം കൊണ്ട് ബോഡി ട്രാൻസ്ഫോർമേഷൻ, ‘ഡിസി’യിൽ കത്തികയറി ലോകേഷ്, ഫിറ്റ്നസ് സീക്രട്ട്

Spread the love

 

സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ലോകേഷ് കനകരാജിന്റെ മാറ്റം നൂറു ശതമാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് നായകനായി എത്തിയ ഡിസി തിയറ്ററുകളിൽ രണ്ടാഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ലോകേഷ് ‍ഡിസിക്ക് വേണ്ടി നടത്തിയ ബോഡി ട്രാൻസ്ഫോർമേഷനാണ്.

 

ശരീരത്തിന്റെ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു കഥാപാത്രമായിരുന്നു ‍ഡിസിയിലേതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ എളുപ്പമായിരുന്നില്ലെങ്കിലും ആ പ്രക്രിയയിലൂടെ കടന്നു പോകാൻ പൂർണമായും തയ്യാറാടെത്തിരുന്നുവെന്ന് ലോകേഷ് പറയുന്നു. 50 ദിവസത്തിൽ 90 വർക്ക് ഔട്ട് സെഷനുകളാണ് കഥാപാത്രത്തിന്റെതായ രൂപത്തിലെത്താൻ ചെയ്തത്.

 

‘രാവിലെയും വൈകുന്നേരവും ദിവസേന രണ്ട് നേരം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുക എന്നത് അത്ര ലളിതമായ കാര്യമല്ല. രാവിലെ ജിമ്മിൽ കഠിനാധ്വാനം ചെയ്ത്, അതേ ഊർജത്തോടെയും മടുപ്പില്ലാതെയുമാണ് അടുത്ത ദിവസത്തെയും സെഷനായി ഞാൻ തയാറെടുത്തിരുന്നത്. അത്രയധികം കഷ്ടപ്പെട്ടാണ് ഈ രൂപത്തിലേക്ക് എത്തിയത്-’ ലോകേഷ് പറയുന്നു.

 

കഴിഞ്ഞ ദിവസം ലോകേഷിൻ്റെ ജിം വർക്ക്ഔട്ട് വിഡിയോ പുറത്തു വന്നിരുന്നു. ചിട്ടയായ വ്യായാമവും അർപ്പണബോധവും ശരിയായ ഡയറ്റമാണ് ലോകേഷിൻ്റെ ബോഡി ട്രാൻസ്ഫോമേഷന് പിന്നിലെ രഹസ്യമെന്ന് അദ്ദേഹത്തിൻ്റെ പരിശീലകൻ പറയുന്നു.

 

പൊലീസിന്റെ ക്രൂരതക്കും അതിക്രമങ്ങൾക്കും ഇരയാകുന്ന ഒരു സാധാരണ കുടുംബത്തെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്ന ‘ദേവദാസ്’ എന്ന ശക്തമായ കഥാപാത്രത്തെയാണ് ലോകേഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കേവലം അടിപിടി രംഗങ്ങൾ മാത്രമുള്ള ഒരു ചിത്രമെന്നതിലുപരി, അതിജീവനത്തിന്റെയും നീതിക്കായുള്ള പോരാട്ടത്തിന്റെയും പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിലെ ലോകേഷിന്റെ സ്ക്രീൻ പ്രസൻസിനും ആക്ഷൻ രംഗങ്ങളിലെ പ്രകടനത്തിനും തിയറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

 

ലോകേഷിന്‍റെ പ്രകടനത്തിനൊപ്പം തന്നെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പ്രകടനവും വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്. ലോകേഷിനൊപ്പം വാമിഖ ഗബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ പ്രകടനവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.ആടുകളം നരേൻ, തലൈവാസൽ വിജയ്, കസ്തൂരി രാജ തുടങ്ങിയ പ്രഗത്ഭരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആവേശവും ഗൗരവവും വർധിപ്പിക്കുന്നുണ്ട്. മുകേഷ് ജി യുടെ കാമറയും, സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരന്റെ നിർമാണവും ചിത്രത്തിന് വലിയ ദൃശ്യഭംഗി നൽകുന്നുണ്ട്.

  • Related Posts

    7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

    Spread the love

    Spread the loveപ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.   അഞ്ചുവര്‍ഷമാണ് കാലാവധി.…

    ‘അതു കേട്ടപ്പോൾ അദ്ദേഹം ഒരുപാട് സന്തോഷിച്ചു, അങ്ങനെയാണ് ഞങ്ങൾ അടുത്തത്’: ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് നടി

    Spread the love

    Spread the loveറാഞ്ചി ∙ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ ആണ്. സഹതാരങ്ങൾക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ‘മഹി’ ആണ്. എന്നാൽ പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുഷ്ക സെൻ അദ്ദേഹത്തെ വിളിക്കുന്നത് ‘മഹി…

    Leave a Reply

    Your email address will not be published. Required fields are marked *