വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി; കൈയ്ക്ക് ഗുരുതര പരിക്ക്

Spread the love

തിരൂർ: വെട്ടംപരിയാപുരം കോവളത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായി പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാമിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

 

വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ നായ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ വീട്ടുകാരാണ് നായയുടെ ആക്രമണത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത്. ഐസാമിനെ ഉടൻതന്നെ തിരൂർ ജില്ലാ പ്രവേശിപ്പിച്ചു.

 

പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചെങ്കിലും കൈക്ക് സാരമുള്ള പരിക്കുള്ളതിനാൽ ഞായറാഴ്ചയോടെ അഡ്മിറ്റാകുവാൻ ഡോക്ടർമാർ നിർദേശിച്ചതായി വീട്ടുകാർ പറയുന്നു. കുറച്ചുദിവസം മുമ്പ് തൊട്ടടുത്ത പ്രദേശമായ കാനൂരിൽ മൂന്ന് പേരെ തെരുവ് നായ അക്രമിച്ചിരുന്നു.

 

വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ നടപടി ഉണ്ടാവണമെന്ന് പഞ്ചായത്തംഗം സി. സമദ് ആവശ്യപ്പെട്ടു. തെരുവ് നായയുടെ അക്രമം വ്യാപിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

  • Related Posts

    വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു…

    ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

    Spread the love

    Spread the loveതിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.…

    Leave a Reply

    Your email address will not be published. Required fields are marked *