പിടികിട്ടാപ്പുള്ളി വൈറലാണ്! സുകുമാരക്കുറുപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും അക്കൗണ്ടുകളും സജീവം

Spread the love

ആലപ്പുഴ∙ ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണയ്‌യിൽ കണ്ടെത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും അതിൽ പലതും ‘വ്യാജ’മായിരുന്നെന്നു വ്യക്തമാവുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. കുറുപ്പിന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചിത്രം (ഇതു തൃശൂർ സ്വദേശി ദാമോദര മേനോന്റേതായിരുന്നുവെന്നു പിന്നീടു സ്ഥിരീകരിച്ചു) ഉപയോഗിച്ചു കൊണ്ടുള്ള തമാശകളാണു ട്രോൾ പേജുകൾ അടക്കി വാഴുന്നത്.

 

‘കുറുപ്പ്’ ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ എത്തിയതും അത്തപ്പൂക്കളമിടുന്നതുമെല്ലാം നിർമിതബുദ്ധിയുടെ സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്നു ചില പോസ്റ്റുകളിൽ. പുതിയ സംഭവവികാസങ്ങൾക്കു പിന്നാലെ സുകുമാരക്കുറുപ്പ് എന്ന പേരിൽ കുറെ സമൂഹമാധ്യമ അക്കൗണ്ടുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അധോലോക നായകൻ ദാവൂദിനൊപ്പം ‘കുറുപ്പ്’ നിൽക്കുന്നതും ബ്രൂണയ്‌യിൽ പോർച്ചുഗൽ ജഴ്സി ധരിച്ച് ഫുട്ബോൾ കാണുന്നതുമെല്ലാം ട്രോളുകളുടെ കൂട്ടത്തിലുണ്ട്. സുകുമാരക്കുറുപ്പ് കടയിൽ നിന്നു മന്തി കഴിക്കുന്നതും ഫോൺ വാങ്ങാനെത്തുന്നതും പോലുള്ള ദൃശ്യങ്ങളുണ്ടാക്കി ചിലർ പരസ്യമായും ഉപയോഗിച്ചു. അതേസമയം വർഷങ്ങൾക്കു മുൻപ് തന്നെ ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇത്രയും വർഷം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന തരത്തിലുള്ള ചൂടേറിയ ചർച്ചകളും സൈബർ ഇങ്ങളിലുണ്ട്.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *