പതിനാറിൽ 15 ലും അ‍ജ്ഞാതർ; ആലപ്പുഴയിൽ മോർച്ചറി നിറഞ്ഞ് അ‍ജ്ഞാത മൃതദേഹങ്ങൾ, തടസ്സം പൊലീസ് ക്ലിയറൻസ്

Spread the love

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അ‍ജ്ഞാത മൃതദേഹങ്ങൾ. ഇവ മാറ്റാൻ വൈകുന്നതിനാൽ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കാൻ കഴിയാതെ ബന്ധുക്കൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഫെബ്രുവരി മുതൽ സൂക്ഷിക്കുന്ന അ‍ജ്ഞാത മൃതദേഹം ഇവിടെ ഉണ്ട്.

 

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് എത്തിക്കുന്ന അജ്ഞാതരായ രോഗികൾ ഇവിടെ ചികിത്സയ്ക്കുശേഷം മരിച്ചാൽ മൃതദേഹം മറവു ചെയ്യുന്നതിനു മുൻപ് അതേ സ്റ്റേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടണം. ഇതു കിട്ടാൻ വൈകുന്നതാണ് മൃതദേഹം മറവു ചെയ്യുന്നതിനു പ്രധാന തടസ്സമായി മാറുന്നത്. പൊലീസ് ക്ലിയറൻസ് കിട്ടിയ ശേഷം ആശുപത്രി അധികാരികൾ മൃതദേഹം മറവു ചെയ്യാനായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ സഹായം തേടുകയാണ് പതിവ്. പഞ്ചായത്ത് ചെലവിൽ മൃതദേഹം ആലപ്പുഴ നഗരസഭയുടെ അനുമതി തേടിയ ശേഷം വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിക്കും. ആശുപത്രി മോർച്ചറിയിലെ പ്രതിസന്ധി ആരോഗ്യ മന്ത്രിയുടെ ഓഫിസിനെയും അറിയിച്ചു കഴിഞ്ഞു.

  • Related Posts

    ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല: ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി ∙ ക്ഷേത്രങ്ങളിലെ കൊടിമരം മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റു ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന സ്വത്തുക്കൾ ദേവതയുടേതാണെന്നും പൂജാകർമങ്ങൾ നിർവഹിക്കുന്നു എന്നതുകൊണ്ട് മാത്രം തന്ത്രിമാർക്ക് അതിൽ…

    ഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ

    Spread the love

    Spread the loveബസ് സ്റ്റാൻഡിൽ വെച്ച് സഹായത്തിനായി ഫോൺ ചോദിച്ച ഒരു സ്ത്രീയോട് കാണിച്ച ചെറിയൊരു മര്യാദ ഒരു യുവാവിന്റെ ജീവിതം തന്നെ തകിടം മറിച്ചു. മുഖം പോലും ഓർമയില്ലാത്ത സ്ത്രീയെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ടര വർഷത്തോളമാണ് നിർമാണത്തൊഴിലാളിയായ രാജേഷ് ജയിൽവാസം അനുഭവിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *