ദുബായ് പൊലീസിന്റെ ‘സ്നേഹചുംബനം’ വാങ്ങി വൈറലായ ആ മലയാളി കുരുന്നു ദാ ഇവിടെയുണ്ട്!

Spread the love

ദുബായ് ∙ പട്ടുപാവാടയണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, കൈയിൽ പൂക്കൂടയുമായി നിൽക്കുന്ന കുഞ്ഞ്. തൊട്ടുമുന്നിൽ ദുബായ് പൊലീസിന്‍റെ ജീപ്പ്. പൊലീസിനെ കണ്ടതോടെ അൽപം മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് നൽകുന്ന ഉദ്യോഗസ്ഥൻ. ഒടുവിൽ നെറുകയിൽ ഒരു സ്നേഹമുത്തവും. ഓണദിനത്തിലെ ഈ ഹൃദ്യമായ കാഴ്ച സമൂഹമാധ്യമത്തിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുളളില്‍ 10 മില്ല്യൻ ആളുകളാണ് വിഡിയോ കണ്ടത്.

 

ഖിസൈസിലെ അൽ തവാർ പാർക്കിന് സമീപത്തെ പാർക്കിങ് ഭാഗത്താണ് മൂന്ന് വയസ്സുകാരി ജന്മയ്ക്ക് മറക്കാനാവാത്ത ഈ ഓണസമ്മാനം ലഭിച്ചത്. അച്ഛൻ ജോമോൻ ജോണി, അമ്മ ലിൻസി, സഹോദരി ജൊഹാന എന്നിവർക്കൊപ്പം ഓണം ആഘോഷിക്കാനായി അവിട്ടം ദിനത്തില്‍ രാവിലെ പുറത്തിറങ്ങിയതായിരുന്നു ജന്മ.

 

ഫോട്ടോ എടുക്കുന്നതിനിടെ ദുബായ് പൊലീസിന്‍റെ ജീപ്പ് ഇവരുടെ സമീപത്തെത്തി. ലിന്‍സിയോടാണ് പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചത്. കുഞ്ഞു ജന്മയ്ക്ക് പൊലീസിനെ കണ്ടാൽ അൽപം പേടിയാണെന്ന് ലിന്‍സി ഉദ്യോഗസ്ഥനോട് പറഞ്ഞു. പിന്നെ സംഭവിച്ചത് കുഞ്ഞിന്‍റെ പേടി മാറ്റുന്ന മനോഹരമായൊരു കാഴ്ചയായിരുന്നു.

 

ജീപ്പിലിരുന്ന ഉദ്യോഗസ്ഥൻ കൈയ്യിൽ ഒരു ജ്യൂസുമായി പുറത്തിറങ്ങി. ജന്മയെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു. ആദ്യം അൽപം മാറിനിന്ന കുഞ്ഞ് പതിയെ ഉദ്യോഗസ്ഥന്‍റെ അടുത്തെത്തി. തുടർന്ന് അദ്ദേഹം ജ്യൂസും സമ്മാനിച്ച് ജന്മയുടെ നെറുകയിൽ സ്നേഹത്തോടെ മുത്തമിടുകയും ചെയ്തു. ആ മനോഹര നിമിഷങ്ങള്‍ ജോമോന്‍ തന്നെയാണ് ക്യാമറയിൽ പകർത്തിയത്.

 

അധികം സമയം എടുത്തില്ല വിഡിയോ വൈറലാകാൻ. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ 6 മില്ല്യനിലധികം പേരാണ് വിഡിയോ കണ്ടത്. കുഞ്ഞിന്‍റെ നിഷ്കളങ്കതയും പൊലീസ് ഉദ്യോഗസ്ഥന്‍റെ കരുതലും നിറഞ്ഞ നിമിഷത്തിന് സമൂഹമാധ്യമത്തിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

 

എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് നമ്മള്‍ പ്രവാസികളെ ഇവർ ചേർത്തുപിടിക്കുന്നത്, അതുകൊണ്ടുതന്നെയാണ് ‘ദുബായ് എന്ന നഗരത്തെ സുരക്ഷിതമായി നിർത്തുന്നവരോട് സ്നേഹവും ബഹുമാനവും അഭിമാനവും’ എന്ന ക്യാപ്ഷനോടെ വിഡിയോ പങ്കുവച്ചതെന്ന് ജോമോൻ.

 

കൊല്ലം സ്വദേശിയായ ജോമോൻ 2019-ലാണ് യുഎഇയിലെത്തിയത്. ദുബായിലെ ഒരു സ്ഥാപനത്തിൽ സെയിൽസില്‍ ജോലി ചെയ്യുകയാണ്. ഭാര്യ ലിൻസി നഴ്സാണ്. മൂത്ത മകൾ ജൊഹാന വിദ്യാർഥിനിയാണ്. ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച ഈ സ്നേഹസമ്മാനം ജന്മയുടെ കുടുംബത്തിന് മറക്കാനാവാത്ത ഓർമ്മയായി.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *