ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

Spread the love

കണ്ണൂര്‍: തളിപ്പറമ്പില്‍ ആഡംബര ബൈക്കില്‍ കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പരിയാരം ചിതപ്പിലെപൊയിലില്‍ കാനത്തില്‍ വീട്ടില്‍ കെ മുഹമ്മദ് അഫ്രീദി(26)യെയാണ് തളിപ്പറമ്പ് എസ്‌ഐ യുഎച്ച് അസ്ബര്‍ബാബു അറസ്റ്റ് ചെയ്തത്.

 

തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ സംസ്ഥാനപാതയില്‍ സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് മുന്നില്‍ നിന്നും നഗരസഭ ഓഫീസിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാള്‍ ബൈക്കുമായി പിടിയിലായത്. വാഹനപരിശോധന നടത്തവെ നഗരസഭ ഓഫീസ് ഭാഗത്തേക്ക് കെഎല്‍-59-ഡബ്ല്യു-0218 ഹിമാലയന്‍ ബൈക്കില്‍ എത്തിയ അഫ്രീദിയോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. വണ്ടി നിര്‍ത്താന്‍ പോകുന്നു എന്ന വ്യാജേന സ്പീഡ് കുറച്ച ശേഷം വീണ്ടും മുന്നോട്ടേക്ക് എടുക്കാന്‍ ശ്രമിക്കവെ പൊലീസ് തടഞ്ഞുനിര്‍ത്തിയാണ് പിടികൂടിയത്.

 

തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ 3.3325 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ചൊറുക്കള സ്വദേശിയും ഇപ്പോള്‍ മസ്‌ക്കറ്റില്‍ ജോലി ചെയ്തു വരുന്നതുമായ യുവാവ് എംഡിഎംഎ സൂക്ഷിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ മൊബൈല്‍ ഫോണില്‍ അയച്ചുതന്നത് പ്രകാരം അവിടെ പോയി എടുത്ത് വരികയാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്.

 

വിദേശത്ത് ഉള്ളയാള്‍ ക്യൂആര്‍ കോഡ് അയച്ചുതന്നത് പ്രകാരം അയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് എംഡിഎംഎയുടെ വിലയായ 45,000 രൂപ അയച്ചുകൊടുത്തതായും യുവാവ് സമ്മതിച്ചു. പൊലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 12,670 രൂപയും പൊലീസ് അഫ്രീദിയില്‍ നിന്ന് പിടിച്ചെടുത്തു.

 

ഗ്രേഡ് എഎസ്‌ഐ ഇബ്രാഹിം സീരകത്ത്, സിപിഒ എംപി നവാസ് എന്നിവരും പൊലീസ് പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നു. അഫ്രീദി നേരത്തെ എംഡിഎംഎയുമായി പിടിയിലായിരുന്നു. വിദേശത്തു നിന്നും ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതായി ലഭിച്ച വിവരം ഞെട്ടിക്കുന്നതാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

    Spread the love

    Spread the loveകൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ…

    പെരുമ്പാമ്പ്; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!

    Spread the love

    Spread the loveകോട്ടയം: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പിടികൂടി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് പാമ്പിനെ കുരുക്കിയത്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *