ബാറുടമകളില്‍ നിന്ന് മാസപ്പടി; എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

Spread the love

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ് അശോക് കുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ. ഡെപ്യൂട്ടി കമ്മിഷണര്‍ മാസപ്പടി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവു, അഡീഷണല്‍ കമ്മിഷണര്‍ ആര്‍. ജയശങ്കറും രഹസ്യമായി കോട്ടയത്തെത്തി അന്വേഷണം നടത്തിയിരുന്നു.

 

അന്വേഷണ സംഘം ഒരു ബാര്‍ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. എക്‌സൈസ് വിജിലന്‍സ് എസ്പിയെയും ചങ്ങനാശ്ശേരി റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മദ്യശാലകള്‍ക്ക് അവധിയായ വെള്ളിയാഴ്ച ചില ബാറുകളില്‍ വേഷംമാറിയെത്തി കമ്മീഷണര്‍ മദ്യം വാങ്ങിയതായും വിവരമുണ്ട്.

 

കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്നലെ രാവിലെ ഡെപ്യൂട്ടി കമ്മിഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. പരിശോധനയുടെയും അന്വേഷണത്തിന്റെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറി. എക്സൈസ് മന്ത്രി എം.ലിജു റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും തുടര്‍നടപടി സ്വീകരിക്കുക.

 

ജില്ലാ മേധാവിയായ ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരെ സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്.ബാറുടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ പിടിച്ചെടുത്ത ഫോണിലുണ്ടെന്നാണ് സൂചന.

  • Related Posts

    അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 55-കാരൻ അറസ്റ്റിൽ

    Spread the love

    Spread the love  കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 55-കാരൻ അറസ്റ്റിൽ. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെ പന്തീരാങ്കാവ് പോലീസ് പിടികൂടി.   2026 ഓഗസ്റ്റിലെ പലദിവസങ്ങളിലായി അഞ്ചുവയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.…

    കെട്ടഴിച്ചപ്പോൾ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ; അട്ടപ്പാടിയിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹഭാഗങ്ങൾ ചാക്കിൽ

    Spread the love

    Spread the loveപാലക്കാട്∙ പാലക്കാട് അട്ടപ്പാടിയിൽ പുഴയിൽ മൂന്നു ചാക്കുകളിലായി രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. അട്ടപ്പാടി ഭവാനിപ്പുഴയിൽ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.   ഇന്ന് ഉച്ചയ്ക്കുശേഷം…

    Leave a Reply

    Your email address will not be published. Required fields are marked *